തലച്ചോറില്‍ രക്തം കട്ടപിടിച്ചു, ഡീഗോ മറഡോണ ശസ്ത്രക്രിയയ്ക്ക് വിധേയനായി

ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന…

By :  Editor
Update: 2020-11-03 23:42 GMT

ബ്യൂണസ് ഐറിസ്: തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.ഇന്നലെയായിരുന്നു ശസ്ത്രക്രിയ.

ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു.അര്‍ജന്‍റീന തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.അറുപതുകാരനായ മറഡോണയെ മുമ്ബ് ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. അടുത്തിടെ രണ്ട് ഹൃദയാഘാതങ്ങള്‍ ഉണ്ടായി. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്.

Tags:    

Similar News