കോഴിക്ക് ശസ്ത്രക്രിയ; 410 ഗ്രാം അവശിഷ്ടങ്ങൾ നീക്കം ചെയ്തു

കോഴിക്കോട് : ജില്ലാ മൃഗാശുപത്രിയിൽനിന്ന് ശസ്ത്രക്രിയയിലൂടെ കോഴിയുടെ ഉള്ളിൽ കുടുങ്ങിക്കിടന്ന മുട്ടയുടെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. 410 ഗ്രാം മുട്ടയുടെ അവശിഷ്ടങ്ങളാണ് നീക്കംചെയ്തത്. അണ്ഡനാളത്തിൽനിന്ന് മുട്ട പുറത്തേക്ക് വരാത്തതായിരുന്നു…

By :  Editor
Update: 2020-11-05 19:35 GMT

കോഴിക്കോട് : ജില്ലാ മൃഗാശുപത്രിയിൽനിന്ന് ശസ്ത്രക്രിയയിലൂടെ കോഴിയുടെ ഉള്ളിൽ കുടുങ്ങിക്കിടന്ന മുട്ടയുടെ അവശിഷ്ടങ്ങൾ പുറത്തെടുത്തു. 410 ഗ്രാം മുട്ടയുടെ അവശിഷ്ടങ്ങളാണ് നീക്കംചെയ്തത്. അണ്ഡനാളത്തിൽനിന്ന് മുട്ട പുറത്തേക്ക് വരാത്തതായിരുന്നു പ്രശ്നം.ഒന്നരക്കിലോ തൂക്കവും ഒരുവയസ്സുമുള്ള കരിങ്കോഴി ഒരുമാസത്തോളമായി മുട്ടയിട്ടിരുന്നില്ല. ഭക്ഷണം കഴിക്കാനും നടക്കാനുമൊക്കെ പ്രയാസമായതിനാൽ ഉടമ ബേപ്പൂരിലുള്ള മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു . അവിടെനിന്ന് എക്സറേ എടുത്തപ്പോഴാണ് പ്രശ്നം മനസ്സിലായത്.തുടർന്ന് ജില്ലാ മൃഗാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. കോഴിയെ മയക്കി ഒന്നരമണിക്കൂറോളമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കോഴി സുഖം പ്രാപിച്ചുവരുകയാണ്. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. വിനോദിന്റെ മേൽനോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. വെറ്ററിനറി സർജൻ ഡോ. ജോജു ജോൺസ്, ഡോ. അരുൺ, ഡോ. ഷാഹിദ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഷജിൻ ലാൽ എന്നിവർ നേതൃത്വം നൽകി.

Full View

Tags:    

Similar News