തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരം കൊടിയേറി
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരം കൊടിയേറി. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും കൊടിയേറ്റം നടന്നു. ഭഗവാനും ഭഗവതിക്കും ഒന്നിച്ച് കോടിയേറ്റം നടക്കുന്നത് തിരുമാന്ധാംകുന്ന്…
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ പൂരം കൊടിയേറി. ഭഗവതിക്ക് വടക്കേനടയിലെ സ്വർണക്കൊടിമരത്തിലും മഹാദേവന് കിഴക്കേനടയിലെ സ്വർണക്കൊടിമരത്തിലും കൊടിയേറ്റം നടന്നു. ഭഗവാനും ഭഗവതിക്കും ഒന്നിച്ച് കോടിയേറ്റം നടക്കുന്നത് തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ സവിശേഷതയാണ്. സന്ധ്യയ്ക്ക് ദീപാരാധനയ്ക്കുശേഷം കൊടിമരച്ചുവട്ടിൽ നടന്ന പ്രത്യേക താന്ത്രിക കർമങ്ങൾക്കുശേഷമായിരുന്നു കൊടിയേറ്റം. ഭഗവതിയുടെ സ്വർണക്കൊടിമരത്തിൽ തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരിയും കിഴക്കേനടയിൽ മഹാദേവന്റെ കൊടിമരത്തിൽ തന്ത്രി പന്തലക്കോട്ടത്ത് സജി നമ്പൂതിരിയും ഉത്സവധ്വജം ഉയർത്തി.