ബിഹാറില്‍ ട്വിസ്റ്റ് ; മഹാസഖ്യത്തിനെ പിന്നിലാക്കി എന്‍ഡിഎ ലീഡ്
ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്ബോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം നേരിയ ഭൂരിപക്ഷത്തില്‍ മുന്നേറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഫലങ്ങള്‍ കാണിക്കുന്നത്ആര്‍ജെഡി സഖ്യത്തിനെ പിന്നിലാക്കി ബിജെപി സഖ്യം…
;ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്ബോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം നേരിയ ഭൂരിപക്ഷത്തില്‍ മുന്നേറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഫലങ്ങള്‍ കാണിക്കുന്നത്ആര്‍ജെഡി സഖ്യത്തിനെ പിന്നിലാക്കി ബിജെപി സഖ്യം മുന്നേറുന്നതായാണ്. ഫലങ്ങള്‍ മാറി മറിയുമ്ബോള്‍ രണ്ടു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആണ് .
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനത്ത സുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്ബോള്‍ 124 സീറ്റിലാണ് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നത്.