ഡൽഹിയിൽ കോവിഡ് ബാധിച്ച് ഓരോ മണിക്കൂറിലും മരിക്കുന്നത് 4 പേര്‍

ന്യൂഡൽഹി ∙ ഡൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ മണിക്കൂറിലും നാലു പേർക്കു വീതമാണു ജീവൻ നഷ്ടമായത്. നവംബറിൽ ഇതുവരെ 1103 മരണങ്ങളാണു…

By :  Editor
Update: 2020-11-16 02:45 GMT

ന്യൂഡൽഹി ∙ ഡൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ചയിൽ ഓരോ മണിക്കൂറിലും നാലു പേർക്കു വീതമാണു ജീവൻ നഷ്ടമായത്. നവംബറിൽ ഇതുവരെ 1103 മരണങ്ങളാണു ഡൽഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. ഇക്കഴിഞ്ഞ ആഴ്ച ഈ സംഖ്യ കൂടി, ദിവസം 90 പേരാണു മരിച്ചത്. ആകെ 7614 പേർക്കാണു കോവിഡ് മൂലം ഡൽഹിയിൽ ജീവൻ നഷ്ടമായത്.
ഡൽഹിയിൽ കോവിഡ് രൂക്ഷമായതോടെ ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലഫ്.ഗവർണർ അനിൽ ബൈജാൾ തുടങ്ങി തുടങ്ങിയവർ പങ്കെടുത്തു. നിലവിലെ ചികിത്സാ സൗകര്യങ്ങൾ യോഗം വിലയിരുത്തി.

Tags:    

Similar News