സുവാരസിനു കൊവിഡ്; ബ്രസീലിനെതിരെയും ബാഴ്സക്കെതിരെയും കളിക്കില്ല

സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിൻ്റെ ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസിനു കൊവിഡ്. ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ താരത്തിനു കളിക്കാനാവില്ല. മുൻ ക്ലബ്…

By :  Editor
Update: 2020-11-17 11:07 GMT

സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിൻ്റെ ഉറുഗ്വേ സ്ട്രൈക്കർ ലൂയിസ് സുവാരസിനു കൊവിഡ്. ഇതോടെ ബ്രസീലിനെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ താരത്തിനു കളിക്കാനാവില്ല. മുൻ ക്ലബ് ബാഴ്സലോണക്കെതിരെ ശനിയാഴ്ച നടക്കുന്ന ലാലിഗ മത്സരവും സുവാരസിനു നഷ്ടമാവും. സുവാരസിനൊപ്പം ഗോൾ കീപ്പർ റോഡ്രിഗോ മുനോസിനും സപ്പോർട്ടിംഗ് സംഘത്തിലുള്ള മതിയാസ് ഫരാളിനും കൊവിഡ് പോസിറ്റീവായി.

മൂവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മറ്റ് താരങ്ങളുടെ ടെസ്റ്റ് റിസൽട്ടുകൾ നെഗറ്റീവാണെന്നും ഉറുഗ്വേ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. മികച്ച ഫോമിൽ കളിക്കുന്ന സുവാരസിൻ്റെ അഭാവം ദേശീയ ടീമിനും ക്ലബിനും ഒരുപോലെ തിരിച്ചടിയാണ്. ബാഴ്സയിൽ നിന്ന് സീസൺ തുടക്കത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്

Tags:    

Similar News