30 മിനിട്ടിനുള്ളില്‍ റിസല്‍ട്ട്: കൊറോണ വൈറസ് ടെസ്റ്റിന് എഫ്ഡിഎയുടെ അംഗീകാരം

വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസ് ടെസ്റ്റ് വീടുകളില്‍ നടത്തുന്നതിന് ആദ്യമായി ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കി. നവംബര്‍ 17 ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ്…

;

By :  Editor
Update: 2020-11-18 06:24 GMT

വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസ് ടെസ്റ്റ് വീടുകളില്‍ നടത്തുന്നതിന് ആദ്യമായി ഫുഡ് ആന്റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കി. നവംബര്‍ 17 ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് എഫ്.ഡി.എ പുറപ്പെടുവിക്കുന്നത്. 30 മിനിട്ടിനുള്ളില്‍ റാപിഡ് കൊറോണ വൈറസ് ടെസ്റ്റിന്റെ ഫലം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റികളിലോ ടെസ്റ്റിംഗ് സെന്ററുകളിലോ പോകാതെ തന്നെ വീടുകളില്‍ വച്ച്‌ എല്ലാവരുടെയും ടെസ്റ്റ് നടത്തുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

ലൂസിറ ഹെല്‍ത്തിനാണ് (കാലിഫോര്‍ണിയ ) സിംഗിള്‍ യൂസ് ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്നതിന് അടിയന്തിര അനുമതി നല്‍കിയിരിക്കുന്നത്. മരുന്ന് ലഭിക്കണമെങ്കില്‍ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ വേണമെന്നതാണ് നിബന്ധന. ഡോക്ടേഴ്സ് ഓഫീസുകളിലും ടെസ്റ്റിംഗ് സെന്ററുകളിലും ലൂസിറാ ടെസ്റ്റ് നടത്തുന്നതിനുളള അനുമതിയും എഫ് സി എ നല്‍കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന ടെസ്റ്റുകളുടെ റിസല്‍ട്ട് സ്റ്റേറ്റ് ഫെഡറല്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയക്കണമെന്ന നിയമം ഇപ്പോള്‍ നിലവിലുണ്ട്. വീടുകളില്‍ നടത്തുന്ന കോവിഡ് 19 ടെസ്റ്റ് ഫലം അറിയിക്കേണ്ട ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കാണ്. നിരവധി ഫാര്‍മസിക്യൂട്ടല്‍ കമ്പനികള്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചിട്ടുണ്ടെങ്കിലും ലൂസിറായ്ക്ക് മാത്രമാണ് എഫ് ഡി എ അനുമതി നല്‍കിയിട്ടുള്ളത്.

Tags:    

Similar News