സുൽത്താൻ സായുധസേന മ്യൂസിയം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും
സുൽത്താൻ സായുധസേന മ്യൂസിയം ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. മ്യൂസിയങ്ങൾ തുറക്കാൻ അനുമതി നൽകിയുള്ള സുപ്രീം കമ്മിറ്റി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ…
;സുൽത്താൻ സായുധസേന മ്യൂസിയം ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. മ്യൂസിയങ്ങൾ തുറക്കാൻ അനുമതി നൽകിയുള്ള സുപ്രീം കമ്മിറ്റി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നര വരെയാണ് പ്രവേശനം അനുവദിക്കുക. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. ഒമാനിലെ ഏക മിലിട്ടറി മ്യൂസിയമായ ഇത് റൂവിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒമാന്റെ സൈനിക ചരിത്രത്തിന്റെ സാക്ഷ്യമായി നിരവധി ആയുധങ്ങളും ഉപകരണങ്ങളും പ്രതിരോധ സംവിധാനങ്ങളുമെല്ലാം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രീ ഇസ്ലാമിക് കാലം മുതൽ നവോത്ഥാന കാലഘട്ടം വരെയുള്ള സൈനിക ചരിത്രം ഇവിടം സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. 1988ൽ സുൽത്താൻ ഖാബൂസ് ബിൻ സഇദാണ് സായുധസേന മ്യൂസിയം ഉദ്ഘാടനം ചെയ്തത്.