'നെഹ്റു ട്രോഫിയെന്ന് പേരിടാന്‍ നെഹ്റു വള്ളംകളിക്കാരനാണോ?': പേര് വിവാദത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിട്ടത് ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്ത്. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ…
By : Editor
Update: 2020-12-06 08:42 GMT
ബനാറസ് സര്‍വകലാശാലയിലെ സുവോളജി പ്രൊഫസര്‍ ആയിരുന്നു ഗോള്‍വാള്‍ക്കറെന്നും എന്ത് അയോഗ്യതയാണ് ഗോള്‍വാള്‍ക്കര്‍ക്കുള്ളതെന്നുമാണ് കേന്ദ്ര സഹമന്ത്രി ചോദിച്ചു. 'ആര്.ജി.സി.ബിയുടെ ഗവേണിംഗ് ബോഡിയാണ് പേര് തീരുമാനിച്ചത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്നയാളുകളല്ലേ കമ്മ്യൂണിസ്റ്റ് നേതാക്കള്‍. അവരുടെയൊക്കെ പേരില്‍ കേരളത്തില്‍ പല സ്ഥാപനങ്ങളുണ്ട്. അപ്പോള്‍ രാജ്യസ്നേഹിയായ ഒരാളുടെ പേരിട്ടാല്‍ എന്താണ് കുഴപ്പം'- മുരളീധരന് ചോദിച്ചു.