സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും: തീരുമാനം മെഡിക്കല്‍ ബോര്‍ഡിന്റേത്‌

കൊച്ചി:  കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്.…

By :  Editor
Update: 2020-12-11 01:25 GMT

കൊച്ചി: കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഒരാഴ്ചത്തെ വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സി.എം രവീന്ദ്രന്‍ ചികിത്സയില്‍ തുടരുന്ന ഫിസിക്കല്‍ മെഡിക്കല്‍ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനമെടുത്തത്.

കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചാണ്‌ സി.എം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്ന് തവണ ഇ.ഡി സിഎം രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് തവണയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായി.

Tags:    

Similar News