കേരള പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. https://www.keralapoliceacademy.gov.in/ എന്ന…

By :  Editor
Update: 2020-12-30 06:40 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസിനെതിരേ പ്രതിഷേധം ശക്തമാവുന്നതിനിടെ കേരളാ പോലിസ് അക്കാദമിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്.

https://www.keralapoliceacademy.gov.in/ എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനൊപ്പം പോലിസുകാരനെതിരേ മരിച്ച ദമ്പതികളുടെ മകന്‍ വിരല്‍ചൂണ്ടുന്ന ചിത്രവും നല്‍കിയിട്ടുണ്ട്. ചൂണ്ടിയ വിരല്‍ പുതിയൊരു മാറ്റത്തിന്റേതാവട്ടെ, പോലിസിലെ ക്രിമനലുകളെ പുറത്താക്കി സേനയെ ശുദ്ധീകരിക്കുക തുടങ്ങിയ വാചകങ്ങളും ചേര്‍ത്തിട്ടുണ്ട്. ഹാക്ക് ചെയ്ത വിവരം തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശേഷം പോലിസ് അക്കാദമിയെ കുറിച്ചുള്ള വിശദമായ വിമര്‍ശനവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News