ചെന്നൈയിൽ ആശങ്ക; ബ്രിട്ടനിൽ നിന്നും എത്തിയവരെ കണ്ടെത്താനായില്ല

ചെന്നൈ : യുകെയിലെ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിക്കുന്നു. ബ്രിട്ടണില്‍ നിന്നും ചെന്നൈയിലെത്തിയ 360 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്…

By :  Editor
Update: 2021-01-02 04:39 GMT

ചെന്നൈ : യുകെയിലെ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ ആശങ്ക വര്‍ധിക്കുന്നു. ബ്രിട്ടണില്‍ നിന്നും ചെന്നൈയിലെത്തിയ 360 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട് എന്നീ ജില്ലകളിലുള്ളവരാണിവര്‍ എന്നാണ് സൂചന.

ആരോഗ്യവകുപ്പ്, തദ്ദേശ വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ പ്രത്യേക സംഘത്തെ തെരച്ചിലിനായി നിയമിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഇവര്‍ വ്യാജ വിലാസം നല്‍കിയതിനാലാണ് കണ്ടെത്താനാകാത്തത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.നവംബര്‍ 25ന് ശേഷം 33,000 ആളുകളാണ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയത്. ഇവരില്‍ 1936 പേരെ കണ്ടെത്തി പരിശോധിച്ചതില്‍ 29 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലര്‍ത്തിയ ഇരുപതോളം പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News