കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കും; സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്

പുണെ; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്‌പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ്…

By :  Editor
Update: 2021-01-03 11:23 GMT

പുണെ; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്‌പാദിപ്പിക്കുന്ന കോവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാര്‍ പൂനവാല. അഞ്ച് കോടി ഡോസ് വാക്സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഓ​ക്സ്‌​ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യും ആ​സ്ട്ര​സെ​ന​ക​യും ചേ​ര്‍​ന്ന് വി​ക​സി​പ്പി​ച്ച വാ​ക്സി​ന്‍ കൊ​റോ​ണ വൈ​റ​സി​നെ​തി​രെ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ പ്ര​തി​രോ​ധ മ​രു​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​ന്‍ ക​യ​റ്റു​മ​തി സം​ബ​ന്ധി​ച്ച്‌ സൗ​ദി അ​ട​ക്കം ഏ​താ​നും രാ​ജ്യ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ നി​ല​വി​ല്‍ വാ​ക്സി​ന്‍റെ ക​യ​റ്റു​മ​തി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും പൂ​ന​വാ​ല പ​റ​ഞ്ഞു.

Tags:    

Similar News