ജനിതകമാറ്റം വന്ന വൈറസ് കോഴിക്കോടും

കോഴിക്കോട്; യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കോഴിക്കോട് ജില്ലയിൽ രണ്ടു പേർക്ക് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രി കെ.കെ ശൈലജ…

By :  Editor
Update: 2021-01-04 12:28 GMT

കോഴിക്കോട്; യുകെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് കോഴിക്കോട് ജില്ലയിൽ രണ്ടു പേർക്ക് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർ‌ക്കത്തിൽ ഏർപ്പെട്ടവരുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ഉടൻ ബന്ധപ്പെടണമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.കോഴിക്കോടിന് പുറമെ ആലപ്പുഴ– 2, കോട്ടയം –1, കണ്ണൂർ–1 എന്നിങ്ങനെയാണ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്. തീവ്രവ്യാപന ശേഷിയുളള്ളതാണ് പുതിയ വൈറസ്. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. വൈറസ് സ്ഥിരീകരിച്ച ജില്ലകള്‍ക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് പുതിയ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവിലെ കൊറോണ വൈറസിനെക്കാൾ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News