കോവിഡ് വാക്സിന്‍: രണ്ടാമത്തെ ട്രയല്‍ ​റ​ണ്‍ വെള്ളിയാഴ്ച

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ ​റ​ണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലാണ് ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനുവരി രണ്ടിനാണ്…

By :  Editor
Update: 2021-01-06 08:09 GMT

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള രണ്ടാംഘട്ട ട്രയല്‍ ​റ​ണ്‍ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവന്‍ ജില്ലകളിലാണ് ട്രയല്‍ റണ്‍ നടക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ജനുവരി രണ്ടിനാണ് കേരളം അടക്കം രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആദ്യത്തെ ട്രയല്‍ റണ്‍ നടന്നത്. നേരത്തെ, പ​ഞ്ചാ​ബ്, അ​സം, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ടു ജി​ല്ല​ക​ളി​ല്‍ ന​ട​ത്തി​യ റി​ഹേ​ഴ്‌​സ​ല്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു. കേരളത്തില്‍ തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് നെ​ന്മാ​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളിലാണ് ​ഡ്രൈ ​റ​ണ്‍ നടന്നത്.

വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള മു​ന്‍​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ സം​സ്​​ഥാ​ന​ങ്ങ​ള്‍​ക്ക്​ നേ​ര​ത്തേ കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രോ​ഗ്യ ​പ്ര​വ​ര്‍​ത്ത​ക​ര്‍, മു​ന്ന​ണി ​പ്ര​വ​ര്‍​ത്ത​ക​ര്‍, പ്രാ​യ​മാ​യ​വ​ര്‍, ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ ക്ര​മ​ത്തി​ല്‍ 30 കോ​ടി പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക.

'കോ​വി​ഷീ​ല്‍​ഡ്'​​ വാ​ക്​​സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​​ വെ​ള്ളി​യാ​ഴ്​​ച ചേ​ര്‍​ന്ന കേ​ന്ദ്ര മ​രു​​ന്ന്​ നി​ല​വാ​ര നി​യ​ന്ത്ര​ണ സ്​​ഥാ​പ​നം (സെ​ന്‍​ട്ര​ല്‍ ഡ്ര​ഗ്​​സ്​ സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ്​ ക​ണ്‍​ട്രോ​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍) ശി​പാ​ര്‍​ശ ചെയ്തിരുന്നു. വൈകാതെ ത​ന്നെ രാ​ജ്യ​ത്ത്​ വാ​ക്​​സി​ന്‍ വി​ത​ര​ണം തു​ട​ങ്ങി​യേ​ക്കും. ഇ​ന്ത്യ​യി​ല്‍ പു​ണെ ആ​സ്ഥാ​ന​മാ​യു​ള്ള സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ന്ത്യ​യാ​ണ്​​ കോ​വി​ഷീ​ല്‍​ഡ് വാ​ക്​​സിൻ​ നി​ര്‍​മി​ക്കു​ന്ന​ത്​. അ​ഞ്ചു​കോ​ടി ഡോ​സ് വാ​ക്​​സി​ന്‍ ഇ​തി​ന​കം സം​ഭ​രി​ച്ചു ​ക​ഴി​ഞ്ഞ​താ​യി സി​റം ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദ​ര്‍ പൂ​ന​വാ​ല ക​ഴി​ഞ്ഞ​ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

Tags:    

Similar News