ട്രംപിന്റെ ആഡംബര കാര്‍ സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ഉ പയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനുള്ളവരുടെ ലിസ്റ്റില്‍ ഇടംപിടിച്ചു മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍…
;അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ഉ പയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനുള്ളവരുടെ ലിസ്റ്റില്‍ ഇടംപിടിച്ചു മലയാളി വ്യവസായി ബോബി ചെമ്മണ്ണൂര്‍.
ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ അറിയിച്ചിരിക്കുന്നത്. അമേരിക്കിയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. നിലവില്‍ ഈ വാഹനം ട്രംപിന്റെ ഉടമസ്ഥതയിലല്ല.കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്സൈറ്റായ മേകം ഓക്ഷന്‍സില്‍ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വില.ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോ മീറ്ററാണ്.