പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 20 പവനും 5000 രൂപയും മോഷ്ടിച്ചു

നാദാപുരം : തൂണേരി വേറ്റുമ്മലില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം. കാട്ടില്‍ യൂസഫിന്റെ വീട്ടില്‍ നിന്നുമാണ് 20 പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചത്. യൂസഫിന്റെ ഭാര്യ…

;

By :  Editor
Update: 2021-01-27 06:37 GMT
  • whatsapp icon

നാദാപുരം : തൂണേരി വേറ്റുമ്മലില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് മോഷണം. കാട്ടില്‍ യൂസഫിന്റെ വീട്ടില്‍ നിന്നുമാണ് 20 പവന്‍ സ്വര്‍ണവും 5000 രൂപയും മോഷ്ടിച്ചത്. യൂസഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്ച വൈകീട്ട് ബന്ധുവീട്ടില്‍ മരണാനന്തര ചടങ്ങിന് പോയ സമയത്താണ് മോഷണം.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഗ്രില്‍സ് പൊളിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നതായും വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായും കണ്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News