കേരളത്തില്‍ കോവിഡ് പരിശോധന കൂട്ടുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം; കേരളത്തില്‍ കോവിഡ് രോ​ഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാന്‍ തീരുമാനം. ദിവസേന ഒരുലക്ഷം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി…

By :  Editor
Update: 2021-01-27 08:26 GMT

തിരുവനന്തപുരം; കേരളത്തില്‍ കോവിഡ് രോ​ഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടാന്‍ തീരുമാനം. ദിവസേന ഒരുലക്ഷം കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.

ആള്‍ക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പ്രത്യേക മേഖലകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും.75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്ന് നിര്‍ദേശം. കോവിഡ് മാര്‍ഗരേഖ ലംഘിച്ചാല്‍ കര്‍ശനനടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നത് വീടുകളില്‍ നിന്നാണ്. 56 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കുന്നത് കുടുംബാംഗങ്ങളില്‍ നിന്നെന്ന് സര്‍ക്കാര്‍.

Tags:    

Similar News