പാക്കിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ 13 ട്രാന്‍സ്ജന്‍ഡേഴ്‌സ് മത്സരിക്കും

പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ 13 ട്രാന്‍സ്ജന്‍ഡേഴ്‌സ് മത്സരിക്കും. 13 പേരില്‍ രണ്ടു പേര്‍ അസംബ്ലിയിലേക്കും ബാക്കിയുള്ളവര്‍ പ്രാദേശിക അസംബ്ലിയിലേക്കും മത്സരിക്കുന്നു. ഇലക്ഷന്‍ കമ്മീഷനും, ട്രാന്‍സ്ജന്‍ഡര്‍…

By :  Editor
Update: 2018-05-24 04:35 GMT

പാക്കിസ്ഥാന്‍: പാക്കിസ്ഥാനില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ 13 ട്രാന്‍സ്ജന്‍ഡേഴ്‌സ് മത്സരിക്കും. 13 പേരില്‍ രണ്ടു പേര്‍ അസംബ്ലിയിലേക്കും ബാക്കിയുള്ളവര്‍ പ്രാദേശിക അസംബ്ലിയിലേക്കും മത്സരിക്കുന്നു. ഇലക്ഷന്‍ കമ്മീഷനും, ട്രാന്‍സ്ജന്‍ഡര്‍ ഇലക്ഷന്‍ നെറ്റും വര്‍ക്കും ചേര്‍ന്നുള്ള ദേശീയ കണ്‍സള്‍ട്ടേഷനിലാണ് ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചത്.

മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികളും, നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ദേശീയ കണ്‍സള്‍ട്ടന്‍സിയില്‍ പങ്കെടുത്തു. ട്രാന്‍സ്ജന്‍ഡേഴ്‌സിനെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തികൊണ്ടുവരാനും അധികാരത്തിലേക്ക് കൈപിടിച്ചുയര്‍ത്താനുമാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നാല് ട്രാന്‍സ്ജന്‍ഡറുകള്‍ മത്സരിച്ചിരുന്നു. ഈ വര്‍ഷം ആപ്റ്റിന്‍ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. സംഘടനവഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും സാധിക്കും.

Tags:    

Similar News