രാമക്ഷേത്ര നിര്‍മാണം : കോണ്‍ഗ്രസ് വിദ്യാര്‍ഥികളുടെ ധനശേഖരണ പ്രചാരണത്തില്‍ വിവാദം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം ധനശേഖരണ പ്രചാരണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വാഗ്വാദം . പാര്‍ട്ടിയുടെ അടിസ്ഥാനപരമായ ആശയ ദര്‍ശനങ്ങളെക്കുറിച്ച്…
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം ധനശേഖരണ പ്രചാരണം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വാഗ്വാദം . പാര്‍ട്ടിയുടെ അടിസ്ഥാനപരമായ ആശയ ദര്‍ശനങ്ങളെക്കുറിച്ച് വ്യക്തമായ ചര്‍ച്ച കോണ്‍ഗ്രസില്‍ നടക്കേണ്ടതുണ്ടെന്ന കാര്യത്തിന് അടിവരയിടുന്നതാണ് സംഭവമെന്ന് മുന്‍മന്ത്രി മനീഷ് തിവാരി പരസ്യമായി പ്രതികരിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മതനിരപേക്ഷ പാര്‍ട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ക്ഷേത്രത്തിന് വേണ്ടിയുള്ള സംഭാവന തേടി ഒരു പ്രചാരണവും നടത്തുന്നില്ലെന്ന് എന്‍.എസ്.യു (ഐ) പ്രസിഡന്റ് നീരജ് കുന്ദന്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ബി.ജെ.പിയും ആര്.എസ്.എസും നടത്തുന്ന കൊള്ള തുറന്നു കാട്ടാനുള്ള പ്രതിഷേധമാണ് രാജസ്ഥാനില്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രാമന്റെ പേരില്‍ ഒരു രൂപ’ എന്ന പരിപാടിയാണ് ജയ്പൂരിലെ കോമേഴ്സ് കോളജില്‍ എന്‍.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിഷേക് ചൗധരിയുടെ നേതൃത്വത്തില്‍ നടന്നത്. എന്നാല്‍ ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്ന് എ.ഐ.സി.സി ട്രഷറര്‍ പവന്‍കുമാര്‍ ബന്‍സല്‍ വ്യക്തമാക്കി .