വി.കെ ശശികല തമിഴ്നാട്ടിലേക്ക് ; സുരക്ഷ ശക്തമാക്കി
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവിന് ശേഷം ജയില്‍മോചിതയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് വി.കെ. ശശികല തമിഴ്നാട്ടിലേക്ക്. ശിക്ഷ കഴിഞ്ഞ്…
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവിന് ശേഷം ജയില്‍മോചിതയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് വി.കെ. ശശികല തമിഴ്നാട്ടിലേക്ക്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശശികല തമിഴ്നാട്ടില്‍ എത്തുന്നതോടെ തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം .ശശികലയുടെ വരവിനെ തുടര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. തമിഴ്നാട് -കര്‍ണാടക അതിര്‍ത്തിയില്‍ മാത്രം 1500ഓളം പൊലീസുകാരെ വിന്യസിച്ചു.
ദേവനഹള്ളിയിലെ റിസോര്‍ട്ടില്‍നിന്ന് രാവിലെ ഒന്പതുമണിയോടെ ശശികല തമിഴ്നാട് -കര്‍ണാടക അതിര്‍ത്തിയായ ഹൊസൂറിലേക്കെത്തുമെന്നാണ് അറിയിപ്പ്. ബംഗളൂരു മുതല്‍ ചെന്നൈ വരെ 32ഓളം സ്ഥലങ്ങളില്‍ സ്വീകരണ പരിപാടികള്‍ നടക്കും. ടി. നഗറിലെ എം.ജി.ആറിന്‍റെ വസതിയിലെത്തി പ്രാര്‍ഥിച്ച ശേഷം ശശികല പ്രവര്‍ത്തകരെ കാണും. 5000ത്തില്‍ അധികം പ്രവര്‍ത്തകര്‍ ശശികലയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം.
അതെ സമയം ശശികലക്കെതിരെ എ.ഐ.എ.ഡി.എം.കെ പൊലീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു . ശശികല തമിഴ്നാട്ടില്‍ അക്രമം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ക്രമസമാധാനം പൊലീസ് ഉറപ്പുവരുത്തണമെന്നുമാണ് പരാതിയിലെ ആവശ്യം. കര്‍ണാടകയില്‍നിന്ന് ശശികല തമിഴ്നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭരണകക്ഷി പരാതി നല്‍കിയത്.