കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

കര്‍ണ്ണാടക: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ് ദിനമാണ്. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സര്‍ക്കാര്‍…

By :  Editor
Update: 2018-05-24 23:14 GMT

കര്‍ണ്ണാടക: കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇന്ന് വിശ്വാസവോട്ടെടുപ്പ് ദിനമാണ്. 117 അംഗങ്ങളുടെ പിന്തുണയാണ് കുമാരസ്വാമി സര്‍ക്കാരിന് ഇപ്പോഴുളളത്. ഇന്നുതന്നെ സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. ഭൂരിപക്ഷമില്ലാത്ത യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിന് സഭയിലെത്തിയപ്പോളുളള സംഭവവികാസങ്ങള്‍ ഇന്ന് അരങ്ങേറില്ല.കാരണം, കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് കേവലഭൂരിപക്ഷത്തേക്കാള്‍ ആറ് അംഗങ്ങളുടെ അധിക പിന്തുണയുണ്ട്.

അതുകൊണ്ട് തന്നെ വിശ്വാസവെട്ടെടുപ്പ് കുമാരസ്വാമിക്ക് എളുപ്പമായിരിക്കും. നിയമസഭ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് കെ.ആര്‍. രമേഷ് കുമാറും ബിജെപിയില്‍ നിന്ന് സുരേഷ് കുമാറും മത്സരിക്കുന്നുണ്ട്. പുതിയ സ്പീക്കറാവും വിശ്വാസവോട്ടെടുപ്പ് നടത്തുക. വിശ്വാസവോട്ടെടുപ്പിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് വിധാന്‍ സൗധക്ക് ചുറ്റുമുള്ളത്. വിധാന്‍ സൗധയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസവോട്ട് നേടിയ ശേഷമാവും കോണ്‍ഗ്രസും ജെഡിഎസും മന്ത്രിമാരെ തീരുമാനിക്കുന്നതിലേക്ക് കടക്കുക.

Similar News