പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി, നാടിന് സമര്‍പ്പിക്കുന്നത് 6000കോടിയുടെ പദ്ധതികള്‍
കൊച്ചി: ബി പി സി എല്ലിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് അദ്ദേഹം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന്…
കൊച്ചി: ബി പി സി എല്ലിന്റെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് അദ്ദേഹം കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡില്‍ ഇറങ്ങിയാണ് അമ്ബലമേട് വി.എച്ച്.എസ്.ഇ സ്കൂള്‍ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുളളവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ റോറോ വെസ്സലുകള്‍, കൊച്ചി തുറമുഖത്തെ ക്രൂയിസ് ടെര്‍മിനല്‍ 'സാഗരിക, കൊച്ചിന് ഷിപ്പ്യാര്ഡിന്റെ മറൈന്‍ എന്‍ജിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും ഉദ്ഘാടനം ചെയ്യും. കൊച്ചിന് പോര്‍ട്ടിന്റെ സൗത്ത് കോള്‍ ബര്‍ത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. ആറായിരം കോടിയുടെ പദ്ധതികളാണ് അദ്ദേഹം നാടിന് സമര്‍പ്പിക്കുന്നത്. ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തശേഷം വൈകിട്ട് 5.55ന് ഡല്‍ഹിക്ക് മടങ്ങും.വി.എച്ച്.എസ്.ഇ സ്കൂളില്‍ തന്നെ തയ്യാറാക്കിയ പ്രത്യേക മുറിയിലാണ് കോര്‍കമ്മിറ്റിയോഗം. അരമണിക്കൂര്‍ മാത്രമാണ് അദ്ദേഹം കോര്‍കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കുക.