മുഖ്യമന്ത്രി ഏകാധിപതി; കേരളത്തിലേത് അഴിമതി ഭരണം: ഇ ശ്രീധരന്‍
തിരുവനന്തപുരം : മുഖ്യമന്ത്രി ഏകാധിപതിയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുമായി സമ്പ ര്‍ക്കം കുറവാണ്.…
;തിരുവനന്തപുരം : മുഖ്യമന്ത്രി ഏകാധിപതിയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുമായി സമ്പ ര്‍ക്കം കുറവാണ്. സി പി എമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണ് ഉള്ളത്. മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ല. ഒരു മന്ത്രിക്കും ഒന്നും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അതുകൊണ്ട് മന്ത്രിമാര്‍ക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നു വെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന പ്രതികരണത്തിന് പിന്നാലെയാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമുണ്ടെന്നും, സര്‍ക്കാരിന്റെ ഭാഗമാവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.