നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ഫിറോസ് കുന്നും പറമ്പിൽ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന സൂചന നല്‍കി സോഷ്യല്‍ മീഡിയാ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിൽ. മത്സരിക്കുന്ന കാര്യം തന്നോട് അടുപ്പമുള്ളവരോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഫിറോസ്…
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന സൂചന നല്‍കി സോഷ്യല്‍ മീഡിയാ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിൽ. മത്സരിക്കുന്ന കാര്യം തന്നോട് അടുപ്പമുള്ളവരോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഫിറോസ് പറഞ്ഞു.തനിക്കെതിരെ വ്യക്തിഹത്യ ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ തന്നെയാണെന്നും ഫിറോസ് കുന്നംപറമ്പില്‍ ആരോപിച്ചു.കോടി കണക്കിന് രൂപയുടെ ഹവാല ഇടപാട് നടത്തുന്നയാളാണെന്നാണ് പ്രചാരണം. സപ്പോര്‍ട്ട് ചെയ്യുന്നവരെല്ലാം ബിനാമികളാണെന്നാണ് എനിക്കെതിരെ പ്രചാരണം നടക്കുന്നതെന്നും ഫിറോസ് പറഞ്ഞു. മത്സരിക്കുന്നതിനെക്കുറിച്ച് ആരും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. അങ്ങനെയൊരു സാഹചര്യം വന്നാല്‍ അപ്പോള്‍ തീരുമാനിക്കുമെന്നും ഫിറോസ് പറഞ്ഞു.മുസ്ലീംലീഗിലെ ഒരു വിഭാഗം ഫിറോസിനു പിന്തുണയ്ക്കുന്നുണ്ട്. കെ.ടി. ജലീലിനെതിരെ മുസ്ലീംലീഗ് ഫിറോസിനെ മത്സരിപ്പിക്കുമെന്നാണ് സൂചനകള്‍.