പി.എസ്.സി. ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാരിന്റെ ചര്‍ച്ച ഇന്ന് നാലരയ്ക്ക്; ചര്‍ച്ചയില്‍ മന്ത്രിമാർ പങ്കെടുക്കില്ല

തി​രു​വ​ന​ന്ത​പു​രം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. 26 ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ചക്ക് ത​യാ​റാ​കു​ന്ന​ത്. ഇന്ന്…

By :  Editor
Update: 2021-02-20 04:21 GMT

തി​രു​വ​ന​ന്ത​പു​രം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. 26 ദി​വ​സ​മാ​യി തു​ട​രു​ന്ന സ​മ​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ചക്ക് ത​യാ​റാ​കു​ന്ന​ത്. ഇന്ന് വൈകിട്ട് 4.30 നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി മനോജ് ഏബ്രഹാമുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ലയ രാജേഷ് ഉള്‍പ്പെടെ മൂന്ന് പേര്‍ പങ്കെടുക്കും.സ​മ​രം ചെ​യ്യു​ന്ന എ​ല്ലാ വി​ഭാ​ഗം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കും.സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ സ്വാ​ഗതം ചെ​യ്യു​ന്നു​ വെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ന്നെ ച​ര്‍​ച്ച​ക്ക് ത​യാ​റാ​വ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്നും സ​മ​ര​ക്കാ​രു​ടെ നേ​താ​വ് ല​യ രാ​ജേ​ഷ് പ്ര​തി​ക​രി​ച്ചു.ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് ച​ര്‍​ച്ച​യ്ക്ക് ക്ഷ​ണി​ച്ചു ​കൊ​ണ്ട് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് സമരം ചെയ്യുന്നവരുമായി ചര്‍ച്ചക്കില്ലെന്ന നയം സര്‍ക്കാര്‍ തിരുത്തിയത്.

Tags:    

Similar News