കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. രമേശ് കുമാര്‍ കര്‍ണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതിപക്ഷമായ ബി.ജെ.പി പിന്മാറിയ സാഹചര്യത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.…

;

By :  Editor
Update: 2018-05-25 01:58 GMT

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതിപക്ഷമായ ബി.ജെ.പി പിന്മാറിയ സാഹചര്യത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. മുന്‍ ആരോഗ്യ മന്ത്രിയാണ് രമേശ് കുമാര്‍.

കെ.ആര്‍. രമേശ് കുമാറിനെ സ്പീക്കറുടെ ഡയസിലേക്ക് പ്രോടെം സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ ക്ഷണിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയും പ്രതിപക്ഷ നേതാവ് യെദിയൂരപ്പയും കൂടി രമേശ് കുമാറിനെ കസേരിയിലേക്ക് ആനിയിച്ചു.

എസ്. സുരേഷ്‌കുമാറായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്കുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥി. എന്നാല്‍, മല്‍സരത്തില്‍ നിന്ന് പിന്മാറുന്നതായി രാവിലെ ബി.ജെ.പി അറിയിക്കുകയായിരുന്നു.

Tags:    

Similar News