പൊതു മുതല്‍ നശിപ്പിക്കല്‍ കേസില്‍ ടി വി രാജേഷിനും പി എ മുഹമ്മദ് റിയാസിനും ജാമ്യം
കോഴിക്കോട്:ടി.വി രാജേഷ് എം.എല്‍.എക്കും ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസിനും ജാമ്യം. എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേര്‍ക്കും…
കോഴിക്കോട്:ടി.വി രാജേഷ് എം.എല്‍.എക്കും ഡിവൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസിനും ജാമ്യം. എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേര്‍ക്കും ജാമ്യം ലഭിച്ചത്. കോഴിക്കോട് കോടതിയാണ് ജാമ്യം അനുവദിച്ചത്.രണ്ട് ആള്‍ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം.ചൊവ്വാഴ്ചയാണ് ഇരുവരെയും ജെ.സി.എം കോടതി റിമാന്‍ഡ് ചെയ്തത്. 2010ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. വിമാന സര്‍വിസുകള്‍ വെട്ടിക്കുറച്ചതിനെതിരെയായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുക്കുകയായിരുന്നു.