ബാര്‍ക്കോഴ കേസില്‍ മുൻമന്ത്രി കെ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് കെ.ബാബുവിന് ക്ലീന്‍ ചിറ്റ്…
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് കെ.ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ആരോപണം തെളിയിക്കുന്ന തെളിവുകളില്ലാത്തതിനാൽ കേസിൽ തുടർനടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി. കേരള ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി.എം. രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തിയത്. കെ.ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തിപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് വളരെ ആശ്വാസകരമെന്ന് മുൻ മന്ത്രി ബാബു പറഞ്ഞു