സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രാവിലെ 11 മണിക്ക്…

By :  Editor
Update: 2021-03-09 23:43 GMT

കോഴിക്കോട്:നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രാവിലെ 11 മണിക്ക് എകെജി സെന്‍ററില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും.പൊന്നാനിയില്‍ ഉള്‍പ്പെടെ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും സ്ഥാനാര്‍ഥിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല. പ്രകടനങ്ങളും പോസ്റ്റര്‍ വഴിയുള്ള ഒളിപ്പോരുകളും സി.പി.എം. നേതൃത്വം മുഖവിലയ്‌ക്കെടുക്കുന്നില്ല. എല്ലാം മുന്‍ തീരുമാനപ്രകാരം മുന്നോട്ടുപോകുമെന്നു തന്നെയായാണ് ഉന്നത നേതൃത്വം നല്‍കുന്ന സൂചനകള്‍. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. സി.പി.ഐ. 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലിടത്തെ സ്ഥാനാര്‍ഥികള്‍ ഉടന്‍ പ്രഖ്യാപിക്കും. എന്‍.സി.പി. മൂന്നുസീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ തന്നെ മത്സരിക്കും. കോണ്‍ഗ്രസ് എസിന്റെ ഏക സീറ്റായ കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രമചന്ദ്രനാണ് സ്ഥാനാര്‍ഥി. ജനതാദള്‍ (എസ്)ന്റെ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളായി. എല്‍.ജെ.ഡി. സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്ന് കോഴിക്കോട്ട് നടക്കും.

Tags:    

Similar News