മൂന്ന് വയസുകാരിയെ കൊണ്ട് പുകവലിപ്പിച്ച പിതാവ് അറസ്റ്റില്‍
സൗദി: പൊതു ഇടത്ത് പുകവലിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിയമം പാസാക്കിയതിനിടെ സൗദിയില്‍ മകളെ കൊണ്ട് നിര്‍ബന്ധിച്ച് പുകവലിപ്പിച്ച പിതാവ് പോലീസ് പിടിയില്‍. ഇയാള്‍ ഏകദേശം തന്റെ…
സൗദി: പൊതു ഇടത്ത് പുകവലിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിയമം പാസാക്കിയതിനിടെ സൗദിയില്‍ മകളെ കൊണ്ട് നിര്‍ബന്ധിച്ച് പുകവലിപ്പിച്ച പിതാവ് പോലീസ് പിടിയില്‍. ഇയാള്‍ ഏകദേശം തന്റെ മൂന്ന് വയസ് പ്രായമുള്ള മകളെ കൊണ്ട് സിഗരറ്റ് വലിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൗദി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടി പുകവലിക്കുന്ന വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്. വീഡിയോയില്‍ ഇയാള്‍ മകളുടെ വായില്‍ സിഗരറ്റ് തിരുകി വെച്ച് വലിക്കാന്‍ ആവശ്യപ്പെടുന്നത് കാണാം. കുട്ടി സിഗരറ്റ് പുക ഉള്ളിലേക്ക് വലിച്ച് കയറ്റുന്നതും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ ഉണ്ട്. ഒരിക്കല്‍ വായില്‍ വെച്ച് ഒരു പഫ് പുക എടുപ്പിച്ച ശേഷം മകളോട് ഇനിയും വേണോയെന്നും ഇയാള്‍ ചോദിക്കുന്നുണ്ട്. കുട്ടി വേണമെന്ന് തലയാട്ടുന്നതും വീഡിയോയില്‍ കാണാം.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 226,000 തവണയാണ് കണ്ടിരിക്കുന്നത്. അതേസമയം ഇയാള്‍ തന്നെയാണോ വീഡിയോ ഷെയര്‍ ചെയ്തതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെതിരെ സൗദി പോലീസ് കേസ് എടുത്തു
കേസെടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു . അതേസമയം ഏത് വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. സമൂഹത്തിലെ നിയമങ്ങളും രീതികളും അതേപടി പാലിക്കുകയെന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും നിയമം ലംഘിക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.