മമതയ്ക്കു നേരെ ആക്രമണം; കാലിന് പരിക്കേറ്റു
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്കാന് പോകുമ്പോൾ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആക്രമം. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ്…
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്കാന് പോകുമ്പോൾ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആക്രമം. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.മമതയുടെ കാലിനാണ് പരിക്കേറ്റതെന്നാണ് വിവരം. മമത ഇന്ന് നന്ദിഗ്രാമില്‍ തങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഈ സംഭവത്തിന് ശേഷം അവർ കൊൽക്കത്തയ്ക്ക് തിരിച്ചു പോവുകയായിരുന്നു. സംഭവത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.