സീറ്റ് വിഭജനക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്
കണ്ണൂര്‍: സീറ്റ് വിഭജനത്തില്‍ മുന്നണിക്കകത്ത് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കേരളാ കോണ്‍ഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയെന്ന…
കണ്ണൂര്‍: സീറ്റ് വിഭജനത്തില്‍ മുന്നണിക്കകത്ത് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കേരളാ കോണ്‍ഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയെന്ന പരാതിയില്ലെന്ന് കാനം പറഞ്ഞു.കേരളാ കോണ്‍ഗ്രസുമായി സിപിഐക്ക് പ്രശ്നങ്ങളൊന്നും ഇല്ല. സീറ്റ് വിഭജനക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും കാനം രാജേന്ദ്രന് വിശദീകരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വൈകാരികമായ പ്രശ്നങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്. ഇതിനെ അതിജീവിക്കാന്‍ ഇടതുമുന്നണിക്ക് കഴിയുമെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. സംഖ്യാശാസ്ത്രം നോക്കിയാല്‍ കാര്യങ്ങള്‍ ബോധ്യമാകുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു. പ്രതിപക്ഷം സര്‍ക്കാറിനെതിരെ അപവാദം പ്രചരിപ്പിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ മുന്നണിക്കായി. സര്‍ക്കാരിനെ ഇരുളില്‍ നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും ശ്രമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കാനം രാജേന്ദ്രന് പറഞ്ഞു.