ബിജെപി മുൻ നേതാവ് യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ
ന്യൂഡല്‍ഹി:നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ്…
ന്യൂഡല്‍ഹി:നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് മമതയ്ക്ക് കരുത്ത് പകര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സിന്‍ഹയുടെ തൃണമൂല്‍ പ്രവേശം.കൊല്‍ക്കത്തയില്‍ തൃണമൂല്‍ നേതാക്കളായ ഡെറിക് ഒബ്രൈന്‍, സുദീപ് ബന്ധോപധ്യായ്, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹ പാര്‍ട്ടിയില്‍ ചേര്‍ന്നത്.യശ്വന്ത് സിന്‍ഹയെ പോലുളള മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലേക്കെത്തുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മാര്‍ച്ച് 27 നാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും ബിജെപിയിലാണ്.ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുളള പാര്‍ലമെന്റംഗമാണ് അദ്ദേഹം.