പെട്രോള്‍ വില കുറയ്ക്കും,പാചകവാതകത്തിന്​ സബ്​സിഡി; പ്രകടന പത്രിക പുറത്തുവിട്ട് ഡിഎംകെ

ചെന്നൈ: ഇന്ധന വില കുറക്കുമെന്ന തെരഞ്ഞെടുപ്പ്​ വാഗ്​ദാനവുമായി ഡി.എം.കെയുടെ പ്രകടന പത്രിക. ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ്​ പ്രകടന പത്രിക പുറത്തിറക്കിയത്​.തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ്…

By :  Editor
Update: 2021-03-13 05:58 GMT

ചെന്നൈ: ഇന്ധന വില കുറക്കുമെന്ന തെരഞ്ഞെടുപ്പ്​ വാഗ്​ദാനവുമായി ഡി.എം.കെയുടെ പ്രകടന പത്രിക. ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനാണ്​ പ്രകടന പത്രിക പുറത്തിറക്കിയത്​.തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനും, നവീകരണത്തിനുമായി 1000 കോടി രൂപ അനുവദിക്കുമെന്ന് ഡി.എം.കെയുടെ പ്രഖ്യാപനം. ഡി.എം.കെ സംസ്ഥാന അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ആണ് വാര്‍ത്ത സമ്മേളനത്തില്‍ പ്രകടന പത്രിക പുറത്തുവിട്ടത്.

സംസ്ഥാനത്തെ ഇന്ധന വില കുറയ്ക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും, ഡീസലിന് നാല് രൂപയും കുറയ്ക്കും. സബ്‌സിഡിയോട് കൂടിയ പാചക വാതകത്തിന് 100 രൂപ കുറയ്ക്കും.റേഷന്‍കാര്‍ഡുടമകള്‍ക്ക് നാലായിരം രൂപയുടെ സഹായം നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.തെരുവില്‍ കഴിയുന്നവര്‍ക്കായി രാത്രികാല വസതികള്‍ നിര്‍മ്മിയ്ക്കും, സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഡാറ്റയോട് കൂടിയ ടാബ്‌ലെറ്റുകള്‍ കൈമാറും.കര്‍ഷക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്ന ഡി.എം.കെ കൃഷി ആവശ്യത്തിന് മോര്‍ട്ടറുകള്‍ വാങ്ങിക്കാന്‍ കര്‍ഷകര്‍ക്ക് 10,000 രൂപ വീതം സഹായം അനുവദിക്കും.

Tags:    

Similar News