വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; 40 ലക്ഷം തൊഴിലവസരങ്ങള്‍; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള…
തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടന പത്രിക രൂപപ്പെടുത്തിയിരിക്കുന്നത്. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. 50 മേഖലകളിലായി 900 നിര്‍ദേശങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് പത്രിക പുറത്തിറക്കി എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. 40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും, വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും ,കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരുന്ന പദ്ധതികള്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.