യുഡിഎഫ് പ്രകടന പത്രിക; ക്ഷേമ പെന്‍ഷന്‍ 3000 രൂപ, വീട്ടമ്മമാര്‍ക്ക് രണ്ടായിരം രൂപ, 100 യൂണിറ്റ് സൗജന്യ വൈദ്യുതി, കിറ്റ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും…

By :  Editor
Update: 2021-03-20 02:45 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.

വെള്ള കാര്‍ഡുകാര്‍ക്ക് സൗജന്യ അരി. കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ കിറ്റ്. കാരുണ്യ ആരോഗ്യപദ്ധതി പുനഃസ്ഥാപിക്കും. വീട്ടമ്മമാര്‍ക്ക് 2,000 രൂപ. എല്ലാ ഉപയോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം. പിഎസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ആചാരണ സംരക്ഷണത്തിന് നിയമം നടപ്പാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. റബറിന് 250 രൂപ, നെല്ലിന് 30 രൂപ, തേങ്ങ 40 രൂപ എന്നിങ്ങനെ താങ്ങുവില. ഓട്ടോ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധന സബ്‌സിഡി. വിനോദ സഞ്ചാര മേഖലയ്ക്കായി പ്രത്യേക പാക്കേജ്. വ്യാപാരികള്‍ക്ക് വായ്പാ തിരിച്ചടവിന് സാവകാശം നല്‍കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി. പീസ് ആന്റ് ഹാര്‍മണി വകുപ്പ് രൂപീകരിക്കുമെന്നും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News