ഇനിയും ഗ്രൂപ്പ് കളിച്ചാല്‍ കോണ്‍ഗ്രസ് കേരളത്തിലുണ്ടാകില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണിതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഒരു തെറ്റ് ചെയ്ത് മണ്ഡലം പ്രസിഡന്റിനെതിരെ കെ പി സി…

By :  Editor
Update: 2021-03-21 23:08 GMT

പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണിതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഒരു തെറ്റ് ചെയ്ത് മണ്ഡലം പ്രസിഡന്റിനെതിരെ കെ പി സി സി പ്രസിഡന്റ് നടപടി എടുത്താന്‍ ഗ്രൂപ്പ് ഇടപെടും. ഇത് ചോദ്യം ചെയ്യും. അഹങ്കാരമാണ് ഓരോ സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കും. ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണിത്താന്റെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂറുംപ്രതിബദ്ധതയും കാണിക്കേണ്ടത് വ്യക്തികളോടല്ല; പാര്‍ട്ടിയോടാണ്. ശരീരം കോണ്‍ഗ്രസിലും മനസ് ബി ജെ പിയിലും കൊടുത്ത കുറേ ആളുകളുണ്ട് അവരാണ് ബി ജെ പിയില്‍ പോകുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച്‌ പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാളും കോണ്‍ഗ്രസ് വിടില്ല.സ്ഥാനാര്‍ഥി പട്ടിക വന്നതോടെ വിജയസാധ്യത മങ്ങിയെന്ന സുധാകരന്റെ അഭിപ്രായം അംഗീകരിക്കാനാവില്ലെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News