അറുതിയില്ലാതെ തുടരുകയാണ്: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82.14 രൂപയും…

By :  Editor
Update: 2018-05-25 23:53 GMT

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് ലിറ്ററിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 82.14 രൂപയും ഡീസലിന് ലിറ്ററിന് 74.76 രൂപയുമാണ് വില.

കൊച്ചിയില്‍ പെട്രോള്‍ 80.71 രൂപയും ഡീസല്‍ 73.35 രൂപയും കോഴിക്കോട് പെട്രോള്‍ 81.07 രൂപയും ഡീസല്‍ 73.70 രൂപയും ആണ് വില. ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 77.97, 68.90 രൂപയിലാണ് ഇന്നത്തെ വ്യാപാരം.

കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 19 ദിവസം നിര്‍ത്തിവെച്ചിരുന്ന പ്രതിദിന വില നിര്‍ണയം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുനരാരംഭിക്കുകയായിരുന്നു. പെട്രോളിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ് കേരളം.

Tags:    

Similar News