ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളുടെ സാന്നിദ്ധ്യം കേരളത്തില്‍ 11 ജില്ലകളില്‍
മുംബൈ: ജനിതകമാറ്റം വന്ന രണ്ടു കോവിഡ് വൈറസുകള്‍ ചേര്‍ന്നു രൂപപ്പെട്ട പുതിയ വകഭേദത്തിന്റെ സാന്നിധ്യം കേരളത്തിലെ 11 ജില്ലകളില്‍ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ…
മുംബൈ: ജനിതകമാറ്റം വന്ന രണ്ടു കോവിഡ് വൈറസുകള്‍ ചേര്‍ന്നു രൂപപ്പെട്ട പുതിയ വകഭേദത്തിന്റെ സാന്നിധ്യം കേരളത്തിലെ 11 ജില്ലകളില്‍ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ 'ഇന്‍സാകോഗ് ആണ് ഇക്കാര്യം അറിയിച്ചത്. എന്‍ 440 കെ എന്ന ഈ വകഭേദം പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ്.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് പുതിയ വകഭേദം കണ്ടത്. രോഗം വന്നവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലും പുതിയ രോഗം ഉണ്ടായേക്കാമെന്നാണ് വിവരം. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതും പുതിയ വെറസിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകള്‍ പരിശോധിച്ചതില്‍ 771 വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.