ഐ ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്; കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം
കൊല്‍ക്കത്ത: ഐ ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്. അവസാന മല്‍സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐ…
;കൊല്‍ക്കത്ത: ഐ ലീഗ് കിരീടം ഗോകുലം കേരള എഫ്.സിക്ക്. അവസാന മല്‍സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്ബ്യന്മാരാണ് ഇവര്‍. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഗോകുലത്തിന്റെ ജയം. ഏഴ് മിനിറ്റില്‍ മുന്ന് ഗോള്‍ നേടിക്കൊണ്ടായിരുന്നു ടീമിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. ഷെരീഷ് മുഹമ്മദ്, എമില്‍ ബെന്നി, ഘാന താരം ഡെന്നിസ് അഗ്യാരെ, മുഹമ്മദ് റാഷിദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന ശൈലി പിന്തുടര്‍ന്ന ഗോകുലമാണ് മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത്. പക്ഷേ, ആദ്യ ഗോള്‍ നേടിയത് ട്രാവു എഫ്.സിയാണെന്ന് മാത്രം. മത്സരത്തില്‍ ട്രാവുവിന്റെ ഏക ഗോള്‍ നേടിയ ഇന്ത്യന്‍ താരം വിദ്യാസാഗര്‍ സിംഗ് 12 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോററായി. ഗോകുലത്തിന്റെ മൂന്നാം ഗോള്‍ നേടിയ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.