സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;ഏറ്റവും കൂടുതൽ രോഗം ബാധിച്ചത് കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ്…

;

By :  Editor
Update: 2021-04-04 07:03 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 132 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2446 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 208 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 395, എറണാകുളം 333, കണ്ണൂര്‍ 270, മലപ്പുറം 228, കോട്ടയം 214, തൃശൂര്‍ 203, കാസര്‍ഗോഡ് 165, തിരുവനന്തപുരം 133, കൊല്ലം 141, പാലക്കാട് 44, ഇടുക്കി 110, ആലപ്പുഴ 97, പത്തനംതിട്ട 57, വയനാട് 56 എന്നിങ്ങനെയാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കണ്ണൂര്‍ 4 വീതം, കാസര്‍ഗോഡ് 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2173 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Tags:    

Similar News