നേമത്ത് കെ. മുരളീധരന്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം ; സ്ഥലത്ത് സംഘര്‍ഷം
നേമം : നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ചുവെന്ന് ആരോപണം. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ രാത്രിയോടെ നേമം സ്റ്റുഡിയോ റോഡിൽ…
;By : Editor
Update: 2021-04-05 13:04 GMT
നേമം : നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ചുവെന്ന് ആരോപണം. നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ രാത്രിയോടെ നേമം സ്റ്റുഡിയോ റോഡിൽ മുരളീധരൻ എത്തി പണം നൽകാൻ ശ്രമിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. സംഭവം അറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ മുരളീധരനെയും വാഹനവും തടയുകയായിരുന്നു. വാഹനം പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട ബിജെപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം നടത്തി. പോലീസ് നടപടിയിൽ മൂന്ന് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു.