ജാഗ്രത ; കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൂ​ടു​ത​ലാ​യും ബാ​ധി​ക്കു​ന്ന​ത് കു​ട്ടി​കളെയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. ഈ സഹചര്യത്തില്‍ ഞെട്ടിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വരികയാണ്.കോവിഡ് രണ്ടാം വരവില്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരെയും കുട്ടികളെയും…

By :  Editor
Update: 2021-04-08 00:15 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിക്കുകയാണ്. ഈ സഹചര്യത്തില്‍ ഞെട്ടിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വരികയാണ്.കോവിഡ് രണ്ടാം വരവില്‍ കൂടുതലായി ബാധിക്കുന്നത് കൗമാരക്കാരെയും കുട്ടികളെയും ആയിരിക്കും എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തിലാണ് രണ്ടാം തരംഗത്തില്‍ രോഗം വ്യാപിക്കുന്നത്. രാജ്യ തലസ്ഥാനത്ത് വീണ്ടും രോഗ വ്യാപനം വര്‍ധിക്കുമ്ബോള്‍ കൗമാരക്കാര്‍, ഗര്‍ഭിണികള്‍, കൊച്ചുകുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ താരത്യേന ഉയര്‍ന്ന നിലയിലാണെന്ന് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. കോവിഡ് ആദ്യ വരവില്‍ 60 കഴിഞ്ഞ രോഗികളെയായിരുന്നു ഏറെയും ബാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൗമാരക്കാരും കൊച്ചുകുട്ടികളെയും ഗര്‍ഭിണികളുമൊക്കെ കൂടുതലയാുണ്ട്. രാജ്യ തലസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ കൂടി അധികമായി തയാറാക്കിയിട്ടുള്ളതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തിലും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന വ്യാപകമാക്കും.ഇതിന്റെ ഭാഗമായി കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പ്രതിരോധത്തില്‍ പങ്കാളികളാക്കും.എല്ലാ പോളിങ് ഏജന്റുമാര്‍ക്കും പരിശോധന നടത്തണമെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

Tags:    

Similar News