സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ രാത്രി ഒമ്പത് വരെ മാത്രം " ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു തുടങ്ങി നിയന്ത്രണങ്ങൾ ഇങ്ങനെ !
കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. പൊതുപരിപാടികള്‍…
;കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആള്‍ക്കൂട്ടം കര്‍ശനമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്.
പൊതുപരിപാടികള്‍ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേരെ മാത്രമെ പങ്കെടുക്കാന്‍ അനുവദിക്കൂ.അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നൂറ് പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.ഹോട്ടലുകളും കടകളും രാത്രി ഒന്‍പതിന് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും തീരുമാനമുണ്ട്. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ.