കോഴിക്കോട് കപ്പല്‍ ബോട്ടിലിടിച്ച് മൂന്ന് മരണം, ഒമ്പത് പേരെ കാണാതായി
കോഴിക്കോട്: കപ്പല്‍ ബോട്ടിലിടിച്ച് മീന്‍ പിടിക്കാന്‍ പോയ 9 പേരെ കാണാതായി. 3 പേര്‍ മരിച്ചു. ബേപ്പൂരില്‍ മീന്‍ പിടിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്താണ്…
;കോഴിക്കോട്: കപ്പല്‍ ബോട്ടിലിടിച്ച് മീന്‍ പിടിക്കാന്‍ പോയ 9 പേരെ കാണാതായി. 3 പേര്‍ മരിച്ചു. ബേപ്പൂരില്‍ മീന്‍ പിടിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്താണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ മരിച്ചതായി മംഗലാപുരം കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി വരികയാണ്.
ആകെ 13 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബേപ്പൂര്‍ സ്വദേശിയായ ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള ഐ.എസ്.ബി റബ്ബ എന്ന് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡും,നാവികസേനയും സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്. അപകടത്തില്‍ കാണാതായ 11 പേരില്‍ രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 14 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട തൊഴിലാളികളില്‍ ഏഴ് പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. ഏഴ് പേര്‍ ഒഡീഷ, ബംഗാള്‍ സ്വദേശികളുമാണ്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മംഗലാപുരം തീരത്തു നിന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം സംഭവിച്ചത്.ഐപിഎല്‍ ലീ ഹാവ്റെ എന്ന വിദേശ കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. കപ്പലിലുണ്ടായിരുന്നവരാണ് രണ്ടു പേരെ രക്ഷിച്ചത്.അപകടം നടന്ന സ്ഥലത്ത് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.