രോഗവ്യാപനം അതി രൂക്ഷമായിരിക്കെ കൊവിഡ് പകര്‍ത്തുന്ന വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി ; കണ്ടെത്തിയത് അത്യന്തം മാരകമായ വൈറസ് !
ന്യൂഡല്‍ഹി: രോഗവ്യാപനം അതി രൂക്ഷമായിരിക്കെ കൊവിഡ് പകര്‍ത്തുന്ന വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിലുള്ള വൈറസ് വകഭേദങ്ങളെക്കാള്‍ മാരകവും രോഗം വരളെ വേഗം പകര്‍ത്താന്‍ കഴിവുള്ളതുമാണ്…
;ന്യൂഡല്‍ഹി: രോഗവ്യാപനം അതി രൂക്ഷമായിരിക്കെ കൊവിഡ് പകര്‍ത്തുന്ന വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തി. നിലവിലുള്ള വൈറസ് വകഭേദങ്ങളെക്കാള്‍ മാരകവും രോഗം വരളെ വേഗം പകര്‍ത്താന്‍ കഴിവുള്ളതുമാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസുകളെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. ബംഗാള്‍ സ്ട്രെയിന്‍ (ബി.1.618) എന്നറിയപ്പെടുന്ന ഈ വൈറസ് നിലവിലുള്ള വാക്സിനുകളോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇപ്പോള്‍ ബംഗാളില്‍ കാണുന്നതില്‍ 15-20 ശതമാനം വരെ ഈ വകഭേദമാണ്.
പശ്ചിമബംഗാളിലാണ് വൈറസിന്റെ പുതിയ വകഭേദം കൂടുതലായി കാണുന്നതെങ്കിലും ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്ബിളുകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. മറ്റുചില സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനകളിലും ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തേയുള്ള വൈറസ് വകഭേദങ്ങള്‍ ഒന്നിച്ചുചേര്‍ന്നാണ് ബംഗാള്‍ സ്ട്രെയിന്‍ രൂപപ്പെട്ടതെന്നാണ് കരുതുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പശ്ചിമബംഗാളിലെ ഒരു രോഗിയില്‍ മൂന്നാം വകഭേദം ആദ്യമായി കണ്ടെത്തിയത്. . പിന്നീട് മാര്‍ച്ച് 17ന് പരിശോധിച്ച സാമ്ബിളിലും ഇതിനെ കണ്ടെത്തിയിരുന്നു. അമേരിക്ക സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളിലും പുതിയ വൈറസിന്റെ സാന്നിദ്ധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
അതിനിടെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ (ഇമ്യൂണ്‍ എസ്കേപ്) ശേഷിയുള്ള 'എന്‍440കെ' വകഭേദം കേരളമുള്‍പ്പെടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് ഐജിഐബിയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു. പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിലെ വൈമനസ്യമാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം വന്‍തോതില്‍ വ്യാപിക്കാനുള്ള പ്രധാനകാരണം.