കോവിഡ് : സംസ്ഥാനത്ത് ബ്ലഡ് ബാങ്കുകളിൽ ക്ഷാമം രൂക്ഷം

തിരുവനന്തപുരം:കൊവി‍ഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നൽകാൻ ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം രൂക്ഷമാകുന്നു. 18 വയസിന് മുകളിൽ പ്രായമുള്ളവർ കൂടി കൊവിഡ് വാക്സിൻ എടുത്തു തുടങ്ങിയാൽ സ്ഥിതി…

By :  Editor
Update: 2021-04-24 23:03 GMT

തിരുവനന്തപുരം:കൊവി‍ഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നൽകാൻ ആളുകളെത്താതായതോടെ സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ക്ഷാമം രൂക്ഷമാകുന്നു. 18 വയസിന് മുകളിൽ പ്രായമുള്ളവർ കൂടി കൊവിഡ് വാക്സിൻ എടുത്തു തുടങ്ങിയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ഇപ്പോൾ രക്തം നൽകാനെത്തുന്നവരുടെയെണ്ണം നന്നേ കുറവാണ്. കൊവി‍ഡ് പകരുമോ എന്ന ആശങ്കയാണ് പലര്‍ക്കും. എന്നാൽ രക്തദാനത്തിലൂടെ രോഗം പകരില്ലെന്നു ഡോക്ടര്‍മാർ ഉറപ്പ് നൽകുന്നു.
കോവിഡ് വാക്സിന്‍ എടുത്തവർക്ക് ഉടൻ രക്തം നൽകാനാവില്ല. രണ്ട് ഡോസും എടുത്ത് 28 ദിവസങ്ങൾക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാനാകു. ഇതിന് കുറഞ്ഞത് മൂന്ന് മാസമെങ്കിലുമെടുക്കും. മെയ് ഒന്നിന് മുമ്പ് പരമാവധി രക്തം ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഐഎംഎ അടക്കമുള്ളവർ.

Tags:    

Similar News