ജനവിധി കാത്ത്: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്

ചെങ്ങന്നൂര്‍ :ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്. വോട്ടെണ്ണല്‍ 31നാണ്. കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍…

By :  Editor
Update: 2018-05-27 23:10 GMT

ചെങ്ങന്നൂര്‍ :ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്. വോട്ടെണ്ണല്‍ 31നാണ്. കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി സജി ചെറിയാനും യു.ഡി.എഫ്. സ്ഥനാര്‍ഥിയായി ഡി. വിജയകുമാറും എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്.

2016ലേതു പോലെ ത്രികോണമത്സരമാണ് ഇക്കുറിയും ചെങ്ങന്നൂരില്‍ നടക്കുന്നത്. സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും. സീറ്റ് പിടിച്ചെടുക്കുമെന്ന അവകാശവാദത്തിലാണ് എന്‍.ഡി.എ. മൂന്നു മുന്നണികളും നല്ല ആത്മവിശ്വാസത്തിലാണ്.

രാജ്യത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും പത്തു നിയമസഭാമണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പുണ്ട്. ഉത്തര്‍പ്രദേശിലെ കെയ്‌റാന, മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാരഗോദിയ, നാഗാലാന്‍ഡ് എന്നിവയാണവ. തിരിച്ചറിയല്‍കാര്‍ഡ് പിടിച്ചെടുത്തതിനെതുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച കര്‍ണാടകത്തിലെ രാജരാജേശ്വരി നഗറിലും വോട്ടെടുപ്പ് നടക്കും.

Tags:    

Similar News