മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. അതേസമയം മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍…

;

By :  Editor
Update: 2018-05-27 23:39 GMT

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ.

അതേസമയം മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍ കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.

Tags:    

Similar News